ജലീബ് അൽ ശുവൈഖിൽ മദ്യനിർമ്മാണം; 340 കുപ്പി മദ്യം പിടിച്ചെടുത്തു

  • 14/11/2023



കുവൈത്ത് സിറ്റി: ജലീബ് അൽ ഷുവൈഖ് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു  മദ്യം ഉൽപ്പാദന കേന്ദ്രത്തിൽ റെയ്ഡ് നടത്തി ഖൈതാൻ പൊലീസ്. മൂന്ന് പ്രവാസികളാണ് മദ്യ നിർമ്മാണ കേന്ദ്രം നടത്തിയിരുന്നത്. 340 കുപ്പി മദ്യവും 80 ബാരലുകളും നിർമ്മാണ പ്രക്രിയകൾക്കായി ഉപയോഗിക്കുന്ന വിവിധ ഉപകരണങ്ങളും ഇവിടെ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. തുടർന്ന് പിടികൂടിയ വ്യക്തികളെയും കണ്ടുകെട്ടിയ സാമഗ്രികളെയും തുടർനടപടികൾക്കായി ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തു.

Related News