ഗതാഗത ലംഘനങ്ങള്‍: കുവൈത്തിൽ ഈ വര്‍ഷം ഈടാക്കിയ പിഴ ഏകദേശം 66 മില്യണ്‍ ദിനാര്‍

  • 15/11/2023



കുവൈത്ത് സിറ്റി: ഈ വര്‍ഷം ഗതാഗത ലംഘനങ്ങള്‍ക്ക് ഈടാക്കിയ പിഴ വഴി ലഭിച്ചത് ഏകദേശം 66 മില്യണ്‍ ദിനാറെന്ന് കണക്കുകള്‍. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്‍റിലെ ട്രാഫിക് ലംഘന അന്വേഷണ വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് സാദ് അൽ ഒതൈബിയാണ് ഇക്കാര്യം അറിയിച്ചു. 2023ൽ പിഴ അടയ്ക്കാത്ത മൊത്തം 1,748,368 ട്രാഫിക് നിയമലംഘനങ്ങൾ ഉണ്ടായിട്ടുണ്ട്. ഇവയുടെ ആകെ മൂല്യം 44 മില്യണ്‍ ദിനാർ കവിഞ്ഞു. ഈ നിയമലംഘനങ്ങളിൽ ഭൂരിഭാഗവും സ്ഥിരമായി രാജ്യം വിട്ട പ്രവാസികളുടെ പേരിലാണ് ഉള്ളത്. കുടിശ്ശിക അടയ്ക്കാത്ത പ്രവാസികളെ യാത്ര ചെയ്യുന്നത് തടയാനുള്ള ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദിന്‍റെ തീരുമാനത്തെ അദ്ദേഹം അഭിനന്ദിച്ചു. അടക്കാത്ത ട്രാഫിക് പിഴകളുടെ മൂല്യം കുറയ്ക്കാൻ ഇതിലൂടെ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Related News