സ്പ്രിംഗ് ക്യാമ്പിംഗ് സീസണിന്‍റെ തുടക്കം; കുവൈറ്റ് ജാബര്‍ പാലത്തില്‍ സുരക്ഷ ശക്തമാക്കി

  • 15/11/2023



കുവൈത്ത് സിറ്റി: സ്പ്രിംഗ് ക്യാമ്പിംഗ് സീസണിന്‍റെ തുടക്കത്തോടെ ആഭ്യന്തര മന്ത്രാലയം ജാബർ പാലത്തിലും പരിസരത്തും സുരക്ഷാ പദ്ധതി ശക്തമാക്കി. ജാബർ പാലത്തിന്‍റെ അവസാനത്തില്‍ ഒരു സുരക്ഷാ പോയിന്‍റ്  സ്ഥാപിച്ചിട്ടുണ്ട്. പൊതു സുരക്ഷ, റെസ്ക്യൂ, ട്രാഫിക്, സ്പെഷ്യൽ ഫോഴ്സ്, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ എന്നിവയിൽ നിന്നുള്ള ഉദ്യോഗസ്ഥർ തുടങ്ങിയവരെ പരിശോധനകള്‍ക്കായി നിയോഗിച്ചിട്ടുണ്ട്. പൊതു ധാർമ്മികത ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും. റെസ്റ്റോറന്റുകൾ, കഫേകൾ തുടങ്ങിയ ചെറുകിട പ്രോജക്ടുകള്‍ക്ക് അനുവദിച്ചിട്ടുള്ള പ്രദേശത്ത് മാത്രമേ പ്രവര്‍ത്തനം അനുവദിക്കൂ. ടാതെ ലൈസൻസ് ഇല്ലാത്ത ഒരു പ്രവർത്തനവും അനുവദിക്കില്ല. ഫുഡ് ട്രക്ക് വാഹനങ്ങൾക്കും പ്രത്യേകം സൈറ്റുകൾ അനുവദിച്ചിട്ടുണ്ട്.

Related News