റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് കുവൈത്തിൽ 206 പേർ അറസ്റ്റിൽ

  • 16/11/2023



കുവൈത്ത് സിറ്റി: രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 206 പേർ അറസ്റ്റിലായി. റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസിന്റെ ജനറൽ അഡ്മിനിസ്ട്രേഷൻ ക്യാപിറ്റൽ, ഫർവാനിയ, അൽ അഹമ്മദി ഗവർണറേറ്റുകളിൽ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. വിവിധ വകുപ്പുകൾ ചേർന്നുള്ള സംയുക്ത പരിശോധകളാണ് നടന്നത്. ഹവല്ലി ഗവർണറേറ്റിലെ സ്ത്രീകളുടെ സലൂണുകൾ കേന്ദ്രീകരിച്ച് നടത്തിയ പ്രത്യേക പരിശോധനയിലാണ് ഒമ്പത് പേർ അറസ്റ്റിലായത്. അറസ്റ്റ് ചെയ്യപ്പെട്ട എല്ലാ തുടർനടപടികൾക്കായി ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തു.

Related News