കുവൈറ്റ് വിമാനത്താവളത്തിലെ ടെർമിനൽ 2ൽ തീപിടിത്തം

  • 16/11/2023



കുവൈത്ത് സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടി 2വിൽ പാസഞ്ചർ ടെർമിനലിന് സമീപം ചെറിയ തീപിടിത്തമുണ്ടായതായി  ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. അതിവേ​ഗം തന്നെ തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചു. യാത്രാ നടപടികളെ തീപിടിത്തം ബാധിച്ചതേയില്ല. എന്നാൽ, ചില കേടുപാടുകൾ എയർപോർട്ടിൽ സംഭവിച്ചിട്ടുണ്ട്. ജനറൽ ഫയർഫോഴ്‌സ് അതിവേ​ഗം തന്നെ വിഷയം കൈകാര്യം ചെയ്യുകയും തീ അണയ്ക്കുകയും ചെയ്തു. 

തീപിടിത്തത്തിൽ ചില നിർമ്മാണ സാമഗ്രികൾക്ക് ചെറിയ നാശനഷ്ടങ്ങൾ സംഭവിച്ചു. തീപിടുത്തം വ്യോമഗതാഗതത്തെ ബാധിച്ചിട്ടില്ല. കൂടാതെ അംഗീകൃത ഓപ്പറേറ്റിംഗ് ഷെഡ്യൂളുകൾക്കനുസൃതമായി തന്നെ എല്ലാ നടക്കുന്നുമുണ്ട്. തീപിടുത്തത്തിന്റെ കാരണങ്ങൾ കണ്ടെത്തുന്നതിന് വിദ​ഗ്ധർ അന്വേഷണം ആരംഭിച്ചതായും ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.

Related News