മഴക്കാലത്തിന്റെ തുടക്കം;കുവൈത്തിൽ മിക്ക പ്രദേശങ്ങളിലും വെള്ളക്കെട്ട്

  • 16/11/2023



കുവൈത്ത് സിറ്റി: മഴക്കാലത്തിന്റെ തുടക്കത്തിൽ തന്നെ കുവൈത്തിലെ പ്രധാന റോഡുകൾ ഗതാഗതക്കുരുക്കിന് സാക്ഷ്യം വഹിച്ചു. ഗതാഗതം നിയന്ത്രിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം വലിയ പരിശ്രമങ്ങൾ നടത്തിയിരുന്നു. മുൻ വർഷങ്ങളിൽ ഉണ്ടായതിന് സമാനമായി ആവർത്തിച്ചുള്ള വെള്ളപ്പൊക്കത്തിന്റെ ഭീതിയിൽ ജനവാസ മേഖലകൾ ഒഴിഞ്ഞിട്ടില്ലെന്നാണ് കാര്യങ്ങൾ വ്യക്തമാക്കുന്നത്. ചില സ്ക്വയറുകളിൽ വെള്ളം കയറി. എല്ലാ മേഖലകളും സന്നദ്ധതതോടെ പ്രവർത്തിക്കുന്നുണ്ടെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രിയും പൊതുമരാമത്ത് ആക്ടിംഗ് മന്ത്രിയുമായ ഡോ. ജാസിം അൽ സ്താദ് പറഞ്ഞു. 

മഴ പെയ്യുന്നത് നേരിടാനും ഡ്രെയിനേജുകളിൽ മഴവെള്ളം ഒഴുകിപ്പോകുന്നതിന്റെ സംവിധാനം നിരീക്ഷിക്കാനും എമർജൻസി സംഘങ്ങളെ നിയോ​ഗിച്ചിട്ടുണ്ട്. ഗതാഗതം നിയന്ത്രിക്കുന്നതിനും അച്ചടക്കം വർധിപ്പിക്കുന്നതിനുമായി പ്രധാന തെരുവുകളിലും റോഡുകളിലും പാർപ്പിട മേഖലകളിലും ആഭ്യന്തര മന്ത്രാലയവും പട്രോളിംഗ് സംഘങ്ങളെ വിന്യസിച്ചു. വിവിധ വകുപ്പുകൾ ചേർന്നുള്ള സംയുക്ത പ്രവർത്തനങ്ങളാണ് നടക്കുന്നത്.

Related News