മഴ വെള്ളിയാഴ്ച വരെ തുടരും ; ഏറ്റവും കൂടുതൽ മഴ ലഭിച്ചത് സാൽമിയയിൽ

  • 16/11/2023

 

കുവൈറ്റ് സിറ്റി : ഇന്നലെ പുലർച്ചെ തുടങ്ങിയ മഴയുടെ സ്വാധീനത്തിലാണ് രാജ്യം ,  വിവിധ ഇടവേളകളിൽ വ്യാഴാഴ്ച അർദ്ധരാത്രി വരെ തുടരുമെന്നും നാളെ, വെള്ളിയാഴ്ച പുലർച്ചെ മുതൽ മഴയ്ക്കുള്ള സാധ്യത ക്രമേണ കുറയുമെന്നുംകാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

പടിഞ്ഞാറൻ മേഖലകളിൽ ബുധനാഴ്ച പുലർച്ചെ ആരംഭിച്ച മഴയാണ് രാജ്യത്തെ ബാധിച്ചതെന്ന് കുവൈത്ത് കാലാവസ്ഥാ വകുപ്പ് ഡയറക്ടർ അബ്ദുൽ അസീസ് അൽ ഖറാവി പറഞ്ഞു. മിതമായതും ചില പ്രദേശങ്ങളിൽ കനത്തതും ആയിരുന്നു.

സാൽമിയ മേഖലയിൽ 38 മില്ലീമീറ്ററും ജബ്രിയയ്ക്ക് 28 മില്ലീമീറ്ററും, കൈഫാൻ 26 മില്ലീമീറ്ററും റുമൈതിയയും ആണ് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയതെന്ന് അൽ ഖറാവി പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. വെള്ളിയാഴ്ച പുലർച്ചെ വരെ, ഇടവിട്ടുള്ള സമയങ്ങളിലും വ്യത്യസ്ത അളവുകളിലും, നേരിയതോതിൽ നിന്ന് ഇടത്തരം വരെയും, ചിലപ്പോൾ കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു.

Related News