കുവൈറ്റ്-ഇന്ത്യ ലോകകപ്പ് യോഗ്യത പോരാട്ടം ഇന്ന് വൈകിട്ട് ജാബര്‍ അല്‍ അഹമ്മദ് സ്റ്റേഡ‍ിയത്തിൽ; ഒന്നിച്ച് പോരാടണമെന്ന് സുനിൽ ഛേത്രി

  • 16/11/2023


കുവൈത്ത് സിറ്റി: കുവൈത്തിനെതിരായ ലോകകപ്പ് യോഗ്യത പോരാട്ടത്തില്‍ ഒന്നിച്ച് ഒന്നായി പൊരുതണമെന്ന് ടീമിനോട് ആഹ്വാനം ചെയ്ത് ഇന്ത്യൻ നായകൻ സുനിൽ ഛേത്രി. നവംബര്‍ 16ന് ജാബര്‍ അല്‍ അഹമ്മദ് ഇന്‍റര്‍നാഷണല്‍ സ്റ്റേഡ‍ിയത്തിലാണ് മത്സരം നടക്കുന്നത്. രാത്രി ഏഴരയ്ക്കാണ് മത്സരം. ടിക്കറ്റുകൾ ഇപ്പോൾ ജാബർ അൽ അഹമ്മദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിന്റെ വെബ്‌സൈറ്റിൽ ബുക്കുചെയ്യാൻ സാധിക്കും. ഇത് നാലാം വട്ടമാണ് ലോകകപ്പ് യോഗ്യത പോരാട്ടങ്ങള്‍ക്ക് ഛേത്രി ബൂട്ട് കെട്ടുന്നത്. ഇത് ഒരു ഇന്ത്യൻ റെക്കോര്‍ഡാണ്. ലോകകപ്പ് യോഗ്യത പോരാട്ടങ്ങളില്‍ ഒമ്പത് ഗോളുകള്‍ നേടാനും താരത്തിന് സാധിച്ചിട്ടുണ്ട്.

Related News