സർക്കാർ മേഖലയിലെ പ്രവാസികളുടെ സ്വകാര്യ ജോലിയിലേക്കുള്ള റെസിഡൻസി മാറ്റം അനുവദിക്കില്ല

  • 16/11/2023



കുവൈത്ത് സിറ്റി: സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ റെസിഡൻസി പെർമിറ്റുകൾ (ആർട്ടിക്കിൾ 17) സ്വകാര്യ മേഖലയിലേക്ക് മാറ്റുന്നത് നിർത്താൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. ഈ തീരുമാനത്തില്‍ സേവനങ്ങൾ അവസാനിപ്പിച്ച വ്യക്തികൾ, ജോലിയിൽ നിന്ന് പിരിച്ചുവിട്ടവർ അല്ലെങ്കിൽ രാജിവെച്ചവർ എന്നിവരും ഉൾക്കൊള്ളുന്നു. ആർട്ടിക്കിൾ 18 പ്രകാരം സ്വകാര്യ മേഖലയിലെ തൊഴിലിലേക്ക് മാറാനുള്ള അവകാശം അവർക്കില്ലെന്നും തീരുമാനത്തില്‍ വ്യക്തമാക്കുന്നുണ്ട്.

Related News