അമീറിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്തകള്‍ നല്‍കിയാല്‍ കടുത്ത നടപടി

  • 02/12/2023


കുവൈത്ത് സിറ്റി: രാജ്യത്തിന്റെ അമീറിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്തകള്‍ നല്‍കിയാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന് പബ്ലിക്ക് പ്രോസിക്യൂഷൻ വ്യക്തമാക്കി. ഇത്തരം വാര്‍ത്തകള്‍ ചെയ്യുന്ന വ്യക്തി, ഗ്രൂപ്പ്, പ്ലാറ്റ്‌ഫോം, മീഡിയ ഔട്ട്‌ലെറ്റ്, ന്യൂസ് ബ്രോഡ്‌കാസ്റ്റർ അല്ലെങ്കിൽ ഏതെങ്കിലും സ്ഥാപനം എന്നിവയ്‌ക്കെതിരെ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യും. ചില മാധ്യമങ്ങളും വ്യക്തികളും വിഷ്വൽ, ഓഡിയോ, പ്രിന്റ് സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളിൽ ചെയ്ത വാര്‍ത്തകള്‍ കൃത്യമായി നിരീക്ഷിച്ചിട്ടുണ്ടെന്നും പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. സമൂഹത്തിനുള്ളിൽ എല്ലാ വിധത്തിലും വിഷം പടര്‍ത്തുന്ന രീതിയില്‍ ഹീനമായ കിംവദന്തികള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശനമായ നിയമനടപടികള്‍ക്ക് വിധേയരാകേണ്ടി വരും.

Related News