നിയമലംഘനങ്ങൾ; കുവൈത്തിൽ 24 ഭക്ഷ്യസ്ഥാപനങ്ങൾ പൂട്ടിച്ചു

  • 03/12/2023


കുവൈത്ത് സിറ്റി: നവംബർ മാസത്തിൽ വിവിധ ഭക്ഷ്യ സ്ഥാപനങ്ങൾക്കെതിരെ മൊത്തം 324 നിയമലംഘനങ്ങൾ പുറപ്പെടുവിച്ച് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ. വിവിധ നിയമലംഘനങ്ങളുടെ പേരിൽ 24 ഭക്ഷ്യസ്ഥാപനങ്ങൾ പൂട്ടിച്ചു. പൊതു ശുചിത്വ നിയമങ്ങൾ പാലിക്കാത്തതുൾപ്പെടെയുള്ള വിവിധ ലംഘനങ്ങൾ നടത്തിയതിന് രണ്ട് റെസ്റ്റോറന്റുകൾ, ഒരു കഫേ, ഒരു മീൻ കട എന്നിവ അടച്ചുപൂട്ടാൻ നടപടിയെടുത്തതായി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. സ്ഥാപനങ്ങളിൽ ധാരാളം ജീവനുള്ള പ്രാണികളെ കണ്ടെത്തിയിരുന്നു. ബന്ധപ്പെട്ട അതോറിറ്റിയുടെ ആരോഗ്യ സർട്ടിഫിക്കറ്റ് ഇല്ലാതെ ഭക്ഷണം കൈകാര്യം ചെയ്ത ഏഴ് തൊഴിലാളികളെ പിടികൂടിയ സ്ഥാപനവും അടച്ചുപൂട്ടിയവയിൽ ഉൾപ്പെടുന്നു.

Related News