എതോപ്യയിൽ 500 ശസ്ത്രക്രിയകൾ നടത്തി കുവൈത്ത് സർജന്മാർ

  • 24/12/2023


കുവൈത്ത് സിറ്റി: എതോപ്യയിലെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് വൈദ്യസഹായം നൽകുകയെന്ന ലക്ഷ്യത്തോടെയുള്ള മെഡിക്കൽ മിഷന്റെ ഭാഗമായി കുവൈത്ത് സർജൻമാർ 500 ശസ്ത്രക്രിയകൾ നടത്തി. കുവൈത്ത് സർജിക്കൽ ഹോപ്പ് ടീമിന്റെ സഹകരണത്തോടെ ശസ്ത്രക്രിയാ ചികിത്സയിൽ എട്ട് സ്പെഷ്യാലിറ്റികളുടെ കൺസൾട്ടന്റുമാരെ ഗ്രൂപ്പ്, സർജിക്കൽ അൽ അമൽ ക്യാമ്പിന്റെ ഭാഗമായാണ് ശസ്ത്രക്രിയകൾ നടത്തിയതെന്ന് ഡയറക്‌ട് എയ്ഡ് (അലാവുൻ അൽ-മുബഷർ) സൊസൈറ്റി ഡയറക്ടർ ജനറൽ ഡോ. അബ്ദുള്ള അൽ സുമൈത് പറഞ്ഞു. ഡോ. ഹിഷാം ബുറിസ്‌കിന്റെ നേതൃത്വത്തിലുള്ള കുവൈത്ത് സർജിക്കൽ ഹോപ്പ് ടീമുമായുള്ള സഹകരണം 13 വർഷം മുമ്പ് ആരംഭിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News