കുവൈത്ത് ബാങ്കുകളില്‍ പ്രവാസികളുടേതടക്കം അവകാശികളില്ലാതെ കിടക്കുന്നത് 90 മില്യണ്‍ ദിനാര്‍

  • 24/12/2023



കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രാദേശിക ബാങ്കുകളില്‍ അവകാശികളില്ലാതെ കിടക്കുന്നത് 90 മില്യണ്‍ ദിനാറാണെന്ന് കണക്കുകള്‍. ഏറ്റവും കുറഞ്ഞ തുകയായ അഞ്ച് ദിനാര്‍ മാത്രമുള്ള അക്കൗണ്ടുകള്‍ വരെ ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ഇത്തരം പ്രവർത്തനരഹിതമായ അക്കൗണ്ടുകളിൽ ഭൂരിഭാഗവും തുടക്കത്തിൽ കുട്ടികൾക്ക് വേണ്ടി ആരംഭിച്ചതാണ്. അതേസമയം, ഇതിനകം രാജ്യം വിട്ട പ്രവാസികളുടെ അക്കൗണ്ടുകളില്‍ ഉള്ള തുകയും ഇതില്‍ ഉള്‍പ്പെടുന്നുണ്ടെന്ന് ബാങ്കിംഗ് മേഖലയിലെ വൃത്തങ്ങള്‍ പറഞ്ഞു.

സെൻട്രൽ ബാങ്ക് ഓഫ് കുവൈത്തിന്‍റെ നിർദ്ദേശങ്ങൾ അനുസരിച്ച് ബാങ്കുകൾ അവരുടെ സിസ്റ്റങ്ങളുടെ വിപുലമായ അവലോകനം നടത്തിയിരുന്നു. തുടര്‍ന്ന് പരിമിതമായ ഇടപാടുകള്‍ മാത്രം നടത്തുന്ന അക്കൗണ്ടുകൾ തിരിച്ചറിയുകയും അവയുമായി ബന്ധപ്പെട്ട തുകകൾ പരിശോധിക്കുകയും ചെയ്തു. എന്നാല്‍, മരണപ്പെട്ടുവരുടെ അക്കൗണ്ടുകളുടെ വിവരങ്ങള്‍ അവലോകനത്തില്‍ ഉൾപ്പെടുത്തിയിട്ടുമില്ല.

Related News