സബ്സിഡിയുള്ള ഡീസല്‍ വിറ്റ പ്രവാസികള്‍ അഹമ്മദിയിൽ അറസ്റ്റിൽ

  • 24/12/2023



കുവൈത്ത് സിറ്റി: ഖൈത്താൻ, കബ്ദ് പ്രദേശങ്ങളിൽ കുറഞ്ഞ വിലയ്ക്ക് സബ്‌സിഡിയുള്ള ഡീസൽ വാങ്ങുകയും വിൽക്കുകയും ചെയ്തിരുന്ന പ്രവാസികള്‍ അറസ്റ്റിൽ. ഏഷ്യൻ പൗരത്വമുള്ള അഞ്ച് പേരെയാണ് അൽ-അഹമ്മദി ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് പ്രതിനിധീകരിക്കുന്ന ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ കയ്യോടെ പിടികൂടിയത്. വിവിധ പ്രദേശങ്ങളില്‍ ശക്തമായ സുരക്ഷാ ക്യാമ്പയിനുകള്‍ നടക്കുന്നുണ്ട്. പിടികൂടിയവര്‍ക്കെതിരെ  നിയമ നടപടികള്‍ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫര്‍ ചെയ്തു.

Related News