കുവൈത്തിൽ പെൺകുട്ടിക്ക് പ്ലാസ്റ്റിക് സർജറി നടത്തിയതിന്‍റെ വീഡിയോ ദൃശ്യങ്ങൾ പ്രചരിക്കുന്നു; അന്വേഷണം

  • 24/12/2023


കുവൈത്ത് സിറ്റി: പെൺകുട്ടിക്ക് പ്ലാസ്റ്റിക് സർജറി നടത്തിയതിന്‍റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെ കുറിച്ച് അന്വേഷിക്കുമെന്ന് ആരോഗ്യ മന്ത്രാലയം. ഈ വിഷയം അന്വേഷിക്കാൻ പരിശോധനാ സംഘത്തെ രൂപീകരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. സ്വകാര്യ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട ക്ലിനിക്കുകളിലൊന്നിൽ ഒരു പെൺകുട്ടിക്ക് സൗന്ദര്യം വര്‍ധിപ്പിക്കുന്നതിനുള്ള സര്‍ജറി നടത്തിയ സംഭവം ഈ സംഘം പരിശോധിക്കുകയും അന്വേഷിക്കുകയും ചെയ്യും. ശാസ്ത്രീയവും സാങ്കേതികവുമായ തത്വങ്ങൾക്കനുസൃതമായി ആരോഗ്യ സേവനങ്ങൾ നൽകുന്നതിന്റെ സമഗ്രത ഉറപ്പാക്കാനുള്ള ആരോഗ്യ മന്ത്രാലയത്തിന്‍റെ താത്പര്യങ്ങളുടെ ഭാഗമായാണ് അന്വേഷണം പ്രഖ്യാപിച്ചിട്ടുള്ളത്. കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

Related News