വ്യാജ വിരലടയാളം ഉണ്ടാക്കി ശമ്പളം നേടി; പ്രവാസികളുടെ ശിക്ഷ ഇളവ് ചെയ്ത അപ്പീല്‍ കോടതി

  • 24/12/2023



കുവൈത്ത് സിറ്റി: ഒരു ഇറാനിയൻ അണ്ടർ സെക്രട്ടറിക്കും കറസ്പോണ്ടന്‍റിനും 3,000 ദിനാർ പിഴ ചുമത്തി അപ്പീല്‍ കോടതി. ഏഴ് വര്‍ഷത്തെ തടവ് റദ്ദാക്കാനും ജോലിയിൽ നിന്ന് പിരിച്ചുവിടാനും ഉത്തരവില്‍ പറയുന്നുണ്ട്. വ്യാജ വിരലടയാളം ഉണ്ടാക്കി ശമ്പളം നേടിയ സംഭവത്തിലാണ് അപ്പീല്‍ കോടതി വിധി. നേരത്തെ, മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറിയെയും ഒരു ഇറാനിയൻ കറസ്പോണ്ടന്‍റിനെയും ഏഴ് വർഷം കഠിന തടവിനും ഒന്നാം പ്രതിയെ ജോലിയിൽ നിന്ന് പുറത്താക്കാനുമാണ് ക്രിമിനല്‍ കോടതി വിധിച്ചത്. 113,000 ദിനാർ പിഴയും ചുമത്തിയിരുന്നു.

Related News