ക്രിസ്തുമസ് വലിയ ആഘോഷമാക്കാതെ കുവൈത്ത്

  • 24/12/2023



കുവൈത്ത് സിറ്റി: ഗാസ സംഘര്‍ഷം തുടരുന്ന സാഹചര്യത്തിലും അന്തരിച്ച അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ ദുഃഖാചരണമുള്ളതിനാലും ക്രിസ്തുമസ് വലിയ ആഘോഷമാക്കാതെ കുവൈത്ത്. മുൻവർഷങ്ങളേക്കാൾ നിശബ്‍ദമായായ തരത്തിലാണ് ആളുകള്‍ ആഘോഷങ്ങളില്‍ ഏര്‍പ്പെടുന്നത്. ക്രിസ്തുമസ് തലേന്ന് വിശ്വാസികൾ കുർബാനയിലും മറ്റ് പരിപാടികളിലും പങ്കെടുത്തതിനാൽ കത്തോലിക്കാ പള്ളിയും നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചും അലങ്കാര വിളക്കുകള്‍ തെളിച്ചിരുന്നു.

മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി രാജ്യത്തിന്റെയും ലോകത്തിന്റെയും നിലവിലെ സാഹചര്യത്തെ മാനിക്കുന്നതിനായി പള്ളിയിൽ സംഗീത പരിപാടികളോ മത്സരങ്ങളോ സഭ നടത്തുന്നില്ലെന്ന് വിശ്വാസിയായ വെക്ടര്‍ അല്‍മെയ്ഡ പറഞ്ഞു.  ആളുകൾ അവിടെ കഷ്ടപ്പെടുമ്പോൾ ആഘോഷിക്കുന്നത് ശരിയല്ലെന്നും ഗാസ വിഷയം ഉയര്‍ത്തി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി കൊവിഡ് മഹാമാരി ഒഴിഞ്ഞ് നില്‍ക്കുന്നതിനാല്‍ പ്രാർത്ഥനകൾക്ക് മാസ്ക്ക് രഹിതമാണ്.

Related News