സമാധാനത്തിനായി പ്രാർത്ഥിച്ച് കുവൈത്തിലെ ക്രിസ്തുമസ് ആഘോഷം

  • 25/12/2023


കുവൈത്ത് സിറ്റി: മേഖലയിലെ സമാധാനത്തിന് വേണ്ടി പ്രാർത്ഥിച്ച് കുവൈത്തിലെ ക്രിസ്തുമസ് ആഘോഷം. കത്തോലിക്കാ സഭയിലും നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിലും ക്രിസ്തുമസുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ നടന്നു. പള്ളികളിൽ ക്രിസ്തുമസ് ശുശ്രൂഷകൾ നടന്നു. കുർബാനയും കരോളും ആഴ്ചയിലുടനീളം സംഘടിപ്പിച്ചു. പ്രവാസികളെ സഹായിക്കുന്നതിനായി ഇംഗ്ലീഷ്, അറബിക്, ഉറുദു, തഗാലോഗ്, തമിഴ് തുടങ്ങി നിരവധി ഭാഷകളിൽ പ്രാർത്ഥനകൾ നടത്തി. 

ക്രിസ്മസ് തലേന്ന് കത്തോലിക്ക പള്ളിയും നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചും പരിസരവും വിളക്കുകളാല്‍ അലങ്കരിച്ചിരുന്നു. പാസ്റ്റർമാരും സഭാ മേലധ്യക്ഷന്മാരും പ്രദേശത്ത് സമാധാനത്തിനായി പ്രാർത്ഥിച്ചു. സമാധാനവും മതസഹിഷ്ണുതയും പ്രോത്സാഹിപ്പിച്ചതിന് കുവൈത്ത് നേതൃത്വത്തിന് അവർ നന്ദി പറഞ്ഞു. രാജ്യത്തെ പുതിയ അമീറിന് ആശംസകളും നേര്‍ന്നു.

Related News