കുവൈത്തിയെ വ്യാജരേഖയുണ്ടാക്കി വിവാഹം ചെയ്തു; മരണശേഷം നാടകീയ രംഗങ്ങൾ

  • 25/12/2023

 

കുവൈത്ത് സിറ്റി: ഒരു സ്ത്രീയുടെ മരണവുമായി ബന്ധപ്പെട്ട് അനധികൃത താമസക്കാർക്കുള്ള കേന്ദ്ര ഏജൻസിയുമായി സഹകരിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചു. ഒരു കുവൈത്തി പൗരനെ വിവാഹം കഴിച്ച സ്ത്രീ ഒരു ബിദൂണ്‍ ആണെന്നാണ് ഔദ്യോഗിക രേഖകള്‍ പറയുന്നത്. എന്നാല്‍, മരണ ശേഷം സ്ത്രീ ഒരു ഈജിപ്ഷ്യൻ പൗരയാണെന്ന് വ്യക്തമായി. പക്ഷേ, 2000ത്തിൽ  ഈ സ്ത്രീ രാജ്യം വിട്ടിരുന്നുവെന്നും ഔദ്യോഗിക രേഖകൾ പ്രകാരം വീണ്ടും പ്രവേശിച്ചിട്ടില്ലെന്നും വ്യക്തമായതോടെയാണ് അന്വേഷണം ആരംഭിച്ചത്. 

ഒരു പൗരനെ വിവാഹം കഴിച്ച അനധികൃത താമസക്കാരിയായി യുവതി ആശുപത്രിയിൽ വച്ച് മരിച്ചതായി സുരക്ഷാ ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് ലഭിക്കുകയായിരുന്നു. പതിവ് നടപടിക്രമങ്ങൾ അനുസരിച്ച് മൃതദേഹം ഫോറൻസിക് മെഡിസിനിലേക്ക് മാറ്റി. അവിടെ വിരലടയാളം എടുത്ത് പരിശോധിച്ചപ്പോഴാണ് സ്ത്രീ ഈജിപ്ഷ്യൻ പൗരയാണെന്ന് കണ്ടെത്തിയത്. ഉടൻ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയും ഒരു കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണത്തിനായി ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനിലേക്ക് റഫർ ചെയ്യുകയും ചെയ്തു.

Related News