ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ പരിശോധന; 15 സ്ഥാപങ്ങൾ പൂട്ടിച്ചുവെന്ന് ഹവല്ലി ഗവർണറേറ്റ്

  • 25/12/2023

 

കുവൈത്ത് സിറ്റി: ഹവല്ലി ഗവര്‍ണറേറ്റില്‍ ഭക്ഷ്യ വകുപ്പ് ഇൻസ്പെക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ ഒമ്പത് സ്ഥാപനങ്ങള്‍ പൂട്ടിച്ചു. ഡിസംബറിന്‍റെ ആദ്യ പകുതിയിൽ, പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്ന ഗുരുതരമായ ലംഘനങ്ങൾ ഉൾപ്പെടെ 60 ലധികം നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഈ സമയത്ത് 15 സ്ഥാപനങ്ങള്‍ പൂട്ടിച്ചുവെന്ന് ഹവല്ലി ഗവർണറേറ്റിലെ ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷനിലെ സൂപ്പർവൈസർ മുഹമ്മദ് അൽ കന്ദരി അറിയിച്ചു.

ബന്ധപ്പെട്ട അതോറിറ്റികള്‍ നൽകുന്ന ആരോഗ്യ സർട്ടിഫിക്കറ്റ് ലഭിക്കാതെ തൊഴിലാളികൾ ഭക്ഷണം കൈകാര്യം ചെയ്യുന്നത് അടക്കമുള്ള നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. തൊഴിലാളിക്കെതിരെയും ആരോഗ്യ സർട്ടിഫിക്കറ്റില്ലാതെ തൊഴിലാളിയെ ജോലിക്ക് നിയോഗിച്ചതിന് തൊഴിലുടമയ്‌ക്കെതിരെയും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 60 ദിവസത്തിനുള്ളിൽ പിഴ അടയ്‌ക്കണമെന്നാണ് വ്യവസ്ഥ. , മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത തരത്തില്‍ പൂപ്പല്‍ അടക്കം വന്ന ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്തിയെന്നും അല്‍ കന്ദരി പറഞ്ഞു.

Related News