കുവൈറ്റ് വീമാനത്താവള റൺവേയിൽ പക്ഷികൾ, ഭീഷണിയായി ബ്ലാക്ക് ഇയേർഡ് കൈറ്റ്

  • 26/12/2023


കുവൈത്ത് സിറ്റി: റൺവേയ്ക്ക് സമീപം പക്ഷികൾ കൂട്ടം കൂടിയത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കുവൈത്ത് വിമാനത്താവളത്തിലെ റൺവേ താത്കാലികമായി അടയ്ക്കുകയും വിമാന സർവീസുകൾ വൈകുകയും ചെയ്തിരുന്നു. കുവൈത്ത് സൊസൈറ്റി ഫോർ എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ, യാത്രക്കാരുടെയും വിമാനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള സിവിൽ ഏവിയേഷന്റെ ജനറൽ അഡ്മിനിസ്‌ട്രേഷന്റെ പരിശ്രമത്തെ പ്രശംസിച്ചു. 

പക്ഷികളുടെ ദേശാടന പാതയിലാണ് വിമാനത്താവളം സ്ഥിതി ചെയ്യുന്നതെങ്കിൽ, വർഷത്തിലെ വിവിധ കാലഘട്ടങ്ങളിൽ ഇത്തരം സംഭവങ്ങൾ ആവർത്തിച്ചേക്കാമെന്ന് അസോസിയേഷൻ വ്യക്തമാക്കി. ഭക്ഷണ സ്ഥലങ്ങൾക്ക് പുറമേ, മാലിന്യ നിർമാർജന സ്ഥലങ്ങളുണ്ടെങ്കിൽ പക്ഷികൾ കൂടുതലായി എത്തിച്ചേരും. ബ്ലാക്ക് ഇയേർഡ് കൈറ്റ് ആണ് എയർ ട്രാഫിക്കിനെ ഇപ്പോൾ ബാധിച്ചിട്ടുള്ളതെന്ന് അസോസിയേഷന്റെ പക്ഷി നിരീക്ഷണ, സംരക്ഷണ സംഘത്തിന്റെ തലവൻ മുഹമ്മദ് ഷാ പറഞ്ഞു.

Related News