കുവൈത്തിൽ ഭക്ഷ്യവസ്തുക്കളുടെ കുതിച്ചുയരുന്ന വില; ഉപഭോക്താക്കളുടെ പോക്കറ്റ് കാലിയാകുന്ന അവസ്ഥ

  • 26/12/2023


കുവൈത്ത് സിറ്റി: ഫ്രോസൺ ചിക്കന്റെ വില ഒരു കാർട്ടണിന് 8.900 ദിനാറിൽ നിന്ന് 15.900 ഫിൽസായി വർധിച്ചതായി കുവൈത്ത് സൊസൈറ്റി ഫോർ കൺസ്യൂമർ പ്രൊട്ടക്ഷൻ ചെയർപേഴ്സൺ ഖാലിദ് അൽ സുബൈ അറിയിച്ചു. ഒരു ബ്രാൻഡ് 400 ഗ്രാം ചായപ്പൊടിയുടെ വില 1.215 ദിനാറിൽ നിന്ന് നിന്ന് 2.565 കെഡി ആയി വർധിച്ചു, അതേസമയം ഭാരം 350 ഗ്രാമായി കുറഞ്ഞിട്ടുമുണ്ട്. വാഷിംഗ് പൗഡറിന്റെ വില ഏകദേശം 20 ശതമാനം വർധിച്ചുവെന്നും അൽ സുബൈ പറഞ്ഞു.   
വാണിജ്യ - വ്യവസായ മന്ത്രാലയം പുറപ്പെടുവിച്ച തീരുമാനങ്ങളുടെയും അന്യായമോ കൃത്രിമമോ ​​ആയ വിലവർധന തടയുന്ന നിയമങ്ങളുടെ ലംഘനമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ന്യായമായ വില വർധനവ് സാധാരണയായി അഞ്ച് മുതൽ 10 ശതമാനം വരെയാണ് എന്ന് അദ്ദേഹം വ്യക്തമാക്കി. കൃത്രിമ വിലവർധനവ് മറ്റ് അടിസ്ഥാന ഉൽപ്പന്നങ്ങളുടെ വിലകൾ കൂടുന്നതിനും കാരണമാകും. അതുവഴി ഉപഭോക്താക്കളുടെ പോക്കറ്റിനെ വൻ തോതിൽ ബാധിക്കുമെന്നും അൽ സുബൈ കൂട്ടിച്ചേർത്തു.

Related News