ഗൾഫ് റെയിൽവേ പദ്ധതി: കുവൈത്തിലെ ഭാ​ഗം 2028ൽ പൂർത്തിയാകും

  • 27/12/2023



കുവൈത്ത് സിറ്റി: ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങൾക്കുള്ള റെയിൽവേ പദ്ധതിയുമായി ബന്ധപ്പെട്ട് ശക്തമായ നടപടികൾ സ്വീകരിച്ച് റോഡ്‌സ് ആൻഡ് ലാൻഡ് ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി. കൺസൾട്ടിംഗ് ഓഫീസുകളുടെ ടെൻഡർ ബിഡുകൾ പഠിക്കുന്ന കമ്മിറ്റി ടെൻഡർ നേടിയ ആഗോള ഓഫീസിനെക്കുറിച്ചുള്ള ശുപാർശകൾ നൽകിയിരുന്നു. ടെൻഡർ രേഖകൾ തയ്യാറാക്കുന്നതിനും പിന്നീട് അവ നടപ്പിലാക്കുന്നതിനും തയ്യാറെടുക്കുകയാണ് അധികൃതർ. 

ഗൾഫ് റെയിൽവേ പദ്ധതിയുടെ ഉപദേശക പഠന ടെൻഡറിനുള്ള സാങ്കേതിക ഓഫറുകളുടെ പഠനം കഴിഞ്ഞയാഴ്ച അതോറിറ്റി പൂർത്തിയാക്കിയിരുന്നുവെന്ന് റോഡ്‌സ് ആൻഡ് ലാൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ ആക്ടിംഗ് ഡയറക്ടർ ജനറൽ ഖാലിദ് ധാവി പറഞ്ഞു. ഉപദേശക പഠനം നടപ്പിലാക്കുന്നതിനുള്ള കാലയളവ് 12 മാസമാണ്. അതിനുശേഷം പദ്ധതി നടപ്പിലാക്കുന്നതിനുള്ള ടെൻഡർ ആരംഭിക്കും. കുവൈത്തുമായി ബന്ധപ്പെട്ട ഭാഗം നിലവിലെ സമയക്രമം അനുസരിച്ച് 2028ൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Related News