ആലപ്പുഴ സ്വദേശിനി കുവൈത്തിൽ മരണപ്പെട്ടു

  • 27/12/2023



കുവൈറ്റ് സിറ്റി : ആലപ്പുഴ സ്വദേശിനി കുവൈത്തിൽ മരണപ്പെട്ടു,  ആലപ്പുഴ സ്വദേശിനി അമ്പിളി ദിലി(54)  കുവൈത്തിൽ ചികിത്സയിലിരിക്കെയാണ് മരണം,  ഭര്‍ത്താവ് ദിലി കുവൈറ്റ് അല്‍മീര്‍ ടെക്നിക്കല്‍ കമ്പനിയിലെ പ്രൊജക്ട് മാനേജരാണ്, രണ്ടു മക്കൾ: ദീപക് ദിലി , ദീപിക ദിലി . കുവൈത്തിലെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ നിറസാന്നിധ്യവും, ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ മുൻ ചെയർ പേഴ്സണും, അഡ്വൈസറി ബോർഡ് അംഗവും ആയിരുന്നു അമ്പിളി ദിലി. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാം 👇

Related News