ഇനി വാഹന രെജിസ്ട്രേഷൻ പുതുക്കലും, വാഹന കൈമാറ്റവും ഓൺലൈനായി

  • 27/12/2023

  


കുവൈത്ത് സിറ്റി: സഹേൽ ആപ്ലിക്കേഷൻ വഴി ഡ്രൈവിംഗ് രെജിസ്ട്രേഷനും  വാഹന കൈമാറ്റ പുതുക്കുന്നതിനുള്ള സേവനവും ആരംഭിക്കുന്നതിനുള്ള തീയതി ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. ജനുവരി രണ്ട്, ചൊവ്വാഴ്ച മുതൽ, വാഹന രെജിസ്ട്രേഷൻ  പുതുക്കൽ സേവനം ആരംഭിക്കും. തുടർന്ന് 2024 ഫെബ്രുവരി ഒന്ന്, വ്യാഴാഴ്ച വാഹന കൈമാറ്റ സേവനം ആരംഭിക്കും.  ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദിന്റെ നിർദ്ദേശങ്ങളു‌ടെ അടിസ്ഥാനത്തിലാണ് ഈ സേവനങ്ങൾ ആരംഭിച്ചതെന്ന് മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. പൗരന്മാർക്ക് വാഗ്ദാനം ചെയ്യുന്ന സേവനങ്ങൾ മെച്ചപ്പെടുത്തുകയും പൊതു സേവനങ്ങളുടെ ഡിജിറ്റലൈസേഷനുമായി മുന്നോട്ട് പോകുന്നതിനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ നിരന്തരമായ ശ്രമങ്ങളുുടെ ഭാ​ഗമാണ് ഇതെന്നും വൃത്തങ്ങൾ വ്യക്തമാക്കി.

Related News