കുവൈത്തി പൗരനെ ഭീഷണിപ്പെടുത്തിയ പ്രവാസി യുവതി അറസ്റ്റിൽ

  • 27/12/2023


കുവൈത്ത് സിറ്റി: കുവൈത്തി പൗരനെ ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്ത സംഭവത്തിൽ പ്രവാസി യുവതി അറസ്റ്റിൽ. ഹവല്ലി പൊലീസ് അറസ്റ്റ് ചെയ്ത യുവതിയെ ജുഡീഷ്യറിക്ക് റഫർ ചെയ്തിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിൽ യുവതി ആരോപണം നിഷേധിച്ചു. എന്നാൽ, ഓഡിയോ റെക്കോർഡിംഗ് പ്ലേ ചെയ്ത ശേഷമുള്ള ചോദ്യം ചെയ്യലിൽ യുവതി കുറ്റം സമ്മതിക്കുകയായിരുന്നു. അപ്പോഴത്തെ ദേഷ്യത്തിൽ പറഞ്ഞ കാര്യങ്ങളാണെന്നാണ് യുവതി പറയുന്നത്.

Related News