കുവൈത്തിൽ ആത്മഹത്യ ചെയ്യുന്നവരിൽ പകുതിയും വിവാഹിതരെന്ന് കണക്കുകൾ

  • 27/12/2023



കുവൈത്ത് സിറ്റി: രാജ്യത്തെ ആത്മഹത്യയുമായി ബന്ധപ്പെട്ട കണക്കുൾ പരിശോധിച്ചക്കുമ്പോൾ വിവാഹിതരായ ആളുകളിലാണ് നിരക്ക് കൂടുതലെന്ന് കണക്കുകൾ. അവിവാഹിതർക്കിടയിലെ 39.9 ശതമാനം എന്ന നിരക്കുമായി താരതമ്യപ്പെടുത്തുമ്പോൾ വിവാഹിതരായ ആളുകളിലാണ് ആത്മഹത്യ നിരക്ക് കൂടുതലുള്ളത്, 50.6 ശതമാനം. കഴിഞ്ഞ വർഷം സംഭവിച്ച മൊത്തം ആത്മഹത്യകളുടെയും ആത്മഹത്യാശ്രമ കേസുകളുടെയും എണ്ണമാണ് പബ്ലിക് പ്രോസിക്യൂഷൻ റിപ്പോർട്ടിലുള്ളത്. ആത്മഹത്യകളും ആത്മഹത്യാശ്രമങ്ങളുമായി ബന്ധപ്പെട്ട കഴിഞ്ഞ വർഷം 136 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഈ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരിൽ 61.7 ശതമാനം പുരുഷന്മാരും 38.3 ശതമാനം സ്ത്രീകളുമാണ്. 

 അതേസമയം, ആത്മഹത്യ ചെയ്തവരും ആത്മഹത്യ ചെയ്യാൻ ശ്രമിച്ചവരുമായവരുടെ പൗരത്വം പരിശോധിച്ചപ്പോൾ 33.9 ശതമാനവുമായി ഇന്ത്യക്കാരാണ് മുന്നിലുള്ളത്. 20 ശതമാനവുമായി പൗരന്മാർ രണ്ടാം സ്ഥാനത്താണ്. മൊത്തം ആത്മഹത്യാ കേസുകളിൽ 27.3 ശതമാനവുമായി അൽ അഹമ്മദി ഗവർണറേറ്റ് ഒന്നാം സ്ഥാനത്താണ്. ക്യാപിറ്റൽ ഗവർണറേറ്റ് എട്ട് ശതമാനവുമായി ഏറ്റവും അവസാനവുമാണ്. 40.5 ശതമാനം ആത്മഹത്യകളും 26 നും 35 നും ഇടയിൽ പ്രായമുള്ളവരിലാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

Related News