പുതുവർഷം; കുവൈറ്റ് പ്രവാസികളുടെ ബജറ്റിന്റെ താളം തെറ്റിക്കുന്ന വിലക്കയറ്റത്തിലേക്ക്

  • 27/12/2023

 

കുവൈത്ത് സിറ്റി: ലോകമാകെ വരും കാലയളവിൽ സാധനങ്ങളുടെ വിലയിൽ, പ്രത്യേകിച്ച് ഭക്ഷ്യവിലകളിൽ കൂടുതൽ വർധനവിന് സാക്ഷ്യം വഹിക്കുമെന്ന് സർക്കാർ റിപ്പോർട്ട്. ഇത് ഭക്ഷ്യ ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യങ്ങളിൽ കൂടുതൽ സമ്മർദ്ദം ചെലുത്തും. കാലാവസ്ഥാ അല്ലെങ്കിൽ സംഘർഷങ്ങൾ നിലനിൽക്കുന്നതിനാൽ ഭക്ഷ്യ ഉൽപാദനം കുറഞ്ഞ രാജ്യങ്ങളെയും ബുദ്ധിമുട്ടിലാക്കും. ഭക്ഷ്യവസ്തുക്കളുടെ വിലയിൽ സ്ഥിരതയുണ്ടെങ്കിലും, കോവിഡ് 19 മുമ്പുള്ളതിനേക്കാൾ ഉയർന്ന തലത്തിൽ  അടുത്ത അഞ്ച് വർഷങ്ങളിൽ വർധനവന് ഉണ്ടാകുമെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. 

കുവൈത്തിലേക്കുള്ള ചരക്ക് ഇറക്കുമതി വീട്ടുപകരണങ്ങൾ, യന്ത്രങ്ങൾ, ഉപകരണങ്ങൾ, വ്യാവസായിക ഉൽപന്നങ്ങൾ എന്നിവയിൽ കേന്ദ്രീകരിച്ചാണുള്ളത്. രാജ്യം ഏകദേശം 80 ശതമാനം ഭക്ഷ്യവസ്തുക്കളും ഇറക്കുമതി ചെയ്യുന്നുണ്ടെന്നും സർക്കാർ ഡാറ്റ സൂചിപ്പിക്കുന്നു. രാജ്യത്ത്  ഭക്ഷ്യോൽപ്പന്നങ്ങൾ വിൽക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട ഔട്ട്‌ലെറ്റ് സഹകരണ സംഘങ്ങളാണ്. വരും കാലയളവിൽ സാധനങ്ങളുടെ വിലയിൽ കുവൈത്തിലും വർധനവ് ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാം 👇

Related News