കുവൈത്തിൽ ഇനിമുതൽ വാഹന ഇൻഷുറൻസ് ഓൺലൈനായി ചെയ്യാം; വിശദ വിവരങ്ങൾ അറിയാം

  • 27/12/2023

 

കുവൈറ്റ് സിറ്റി : കുവൈറ്റ് ഇൻഷുറൻസ് റെഗുലേറ്ററി യൂണിറ്റ് 2024 ജനുവരി 1 മുതൽ സ്വകാര്യ കാറുകൾക്കും മോട്ടോർ ബൈക്കുകൾക്കും നിർബന്ധിത തേർഡ്-പാർട്ടി മോട്ടോർ ഇൻഷുറൻസ് സർട്ടിഫിക്കറ്റുകൾ നൽകുന്നതിനും പുതുക്കുന്നതിനുമായി ഒരു വെബ്‌സൈറ്റ് ലോഞ്ച് ചെയ്യുന്നതായി അറിയിച്ചു. വെബ്‌സൈറ്റ് (beema.iru.gov.kw) കാർ, മോട്ടോർ സൈക്കിൾ ഉടമകൾക്ക് പുതിയ ഇൻഷുറൻസ് സർട്ടിഫിക്കറ്റുകൾ നൽകാനോ ലളിതമായ ഘട്ടങ്ങളിലൂടെ അവരുടെ ഇൻഷുറൻസ് സർട്ടിഫിക്കറ്റുകൾ പുതുക്കാനോ അനുവദിക്കുമെന്ന് IRU തലവൻ മുഹമ്മദ് അൽ-ഒതൈബി ഒരു പത്രക്കുറിപ്പിൽ പറഞ്ഞു.

സർക്കാർ സേവനങ്ങളുടെ ഡിജിറ്റൽ പരിവർത്തനത്തിനുള്ള സംസ്ഥാന തന്ത്രത്തിന്റെ ഭാഗമാണ് ഈ നടപടിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കാർ, മോട്ടോർ ബൈക്ക് ഉടമകൾക്ക് അവരുടെ ഇൻഷുറൻസ് രേഖകൾ വെബ്‌സൈറ്റ് വഴിയോ അല്ലെങ്കിൽ രാജ്യത്തുടനീളമുള്ള അംഗീകൃത ഇൻഷുറൻസ് സ്ഥാപനങ്ങളിലൊന്നിന്റെ ഓഫീസ് സന്ദർശിക്കുകയോ ചെയ്യാനുള്ള അവസരമുണ്ടെന്ന് അൽ-ഒതൈബി അറിയിച്ചു

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാം 👇

Related News