പുതുവത്സരാഘോഷം, പരിധിവിട്ടാൽ പണികിട്ടും; സുരക്ഷ ഉറപ്പാക്കാൻ കുവൈത്തിൽ വമ്പൻ ക്രമീകരണങ്ങൾ

  • 27/12/2023



കുവൈത്ത് സിറ്റി: പുതുവത്സരാഘോഷങ്ങൾ സുരക്ഷിതമാക്കുന്നതിനുള്ള പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ആഭ്യന്തര മന്ത്രാലയത്തിന്റെ ആക്ടിംഗ് അണ്ടർസെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് സലേം അൽ നവാഫ്, ആഭ്യന്തര മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറിമാരുമായും ഫീൽഡ് സെക്യൂരിറ്റി നേതാക്കളുമായും വിപുലമായ സുരക്ഷാ മീറ്റിംഗ് വിളിച്ചു. ആചാരങ്ങളും പാരമ്പര്യങ്ങളും ലംഘിക്കുന്നതും ദേശീയ ദുഃഖചരണം കണക്കിലെടുക്കാത്തതുമായ ഏതെങ്കിലും പ്രകടനങ്ങളോ  ആഘോഷങ്ങളോ ശ്രദ്ധയിൽപെട്ടാൽ ഉടനടി നടപടിയെടുക്കാനും, പുതുവർഷത്തോടനുബന്ധിച്ച് ഒത്തുചേരലുകൾക്കും ആഘോഷങ്ങൾക്കും സാക്ഷ്യം വഹിക്കുന്ന സൈറ്റുകളിൽ കർശന സുരക്ഷ ഉറപ്പാക്കാനുമാണ് നിർദ്ദേശം. 

റോഡുകളിൽ ഉൾപ്പെടെ സുരക്ഷ ഉറപ്പാക്കുന്നതിനായി മന്ത്രാലയം 1,500-ലധികം സുരക്ഷാ ഉദ്യോഗസ്ഥരെയും 500 പട്രോളിം​ഗ് സംഘങ്ങളെയും അനുവദിച്ചിട്ടുണ്ടെന്ന് വൃത്തങ്ങൾ പറഞ്ഞു. ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ്, ജനറൽ റെസ്ക്യൂ പോലീസ് ഡിപ്പാർട്ട്മെന്റ്, പബ്ലിക് സെക്യൂരിറ്റി സെക്ടർ, ക്രിമിനൽ സെക്യൂരിറ്റി സെക്ടർ, ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റി തുടങ്ങിയ ഫീൽഡ് സെക്യൂരിറ്റി സെക്ടറുകൾ ഏകോപനത്തോടെ സുരക്ഷ ഉറപ്പാക്കാൻ പ്രവർത്തിക്കും.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാം 👇

Related News