പുതുവർഷത്തിൽ കുവൈത്തിലെ പ്രവാസികൾക്ക് ഇരട്ടി ശമ്പളം നേടാം; വിശദമായറിയാം

  • 28/12/2023


കുവൈറ്റ് സിറ്റി : കുവൈത്തിൽ സ്വകാര്യമേഖലയിലെ തൊഴിലാളികൾക്ക് പാർട്ട് ടൈം ജോലി അനുവദിക്കാനൊരുങ്ങി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ. സ്വകാര്യ മേഖലയിലെ ജനസംഖ്യാ ഘടന പരിഷ്കരിക്കുന്നതിനും തൊഴിൽ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനുമുള്ള ലക്ഷ്യത്തോടെ, സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് പാർട്ട് ടൈം ജോലി അനുവദിക്കുന്നത് സംബന്ധിച്ച് ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ-ഖാലിദ് തീരുമാനം പുറപ്പെടുവിച്ചു. പബ്ലിക് അതോറിറ്റി ഫോർ മാൻപവർ റിപ്പോർട്ട് ചെയ്തതനുസരിച്ച്, പാർട്ട് ടൈം ജോലി "യഥാർത്ഥ തൊഴിലുടമയുടെ" അംഗീകാരത്തോടെയാണ്, കരാർ മേഖലയെ ഈ പരിധിയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു. മറ്റൊരു സ്‌പോൺസറുടെ കീഴിൽ  പ്രതിദിനം പരമാവധി 4 മണിക്കൂറാണ് പാർട്ട് ടൈം ജോലി സമയം.

പുതിയ റിക്രൂട്ട്‌മെന്റിന് ബദലായി കുവൈറ്റിലെ നിലവിലുള്ള തൊഴിൽ ശക്തിയിൽ നിന്ന് പ്രയോജനം നേടുന്നതിന് പാർട്ട് ടൈം ജോലി സഹായിക്കുന്നു, ഇത് ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനും തൊഴിൽ വിപണി ആവശ്യകതകൾ നിറവേറ്റുന്നതിനും സഹായിക്കുമെന്ന് വിലയിരുത്തുന്നതായി മാൻപവർ തൗതോറിറ്റി. അതോടൊപ്പം വർക്ക് ഫ്രം ഹോം - "വിദൂര ജോലി" അനുവദിക്കാനും അത് നിയന്ത്രിക്കുന്ന ഒരു തീരുമാനം പുറപ്പെടുവിക്കാനും അതോറിറ്റിക്ക് നിർദ്ദേശം നൽകി.   2024 ജനുവരി മുതൽ തീരുമാനം പ്രാബല്യത്തിൽ വരും.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാം 👇

Related News