ഡിസംബറിൽ മാത്രം കുവൈത്തിൽ 136 ബാങ്ക് തട്ടിപ്പുകേസുകൾ

  • 29/12/2023

 

കുവൈത്ത് സിറ്റി: ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന്റെയും കുവൈത്ത് ബാങ്കിംഗ് അസോസിയേഷന്റെയും സഹകരണത്തോടെ സാമ്പത്തിക തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കേസുകൾ നേരിടാൻ വെർച്വൽ റൂം സജീവമാക്കിയതായി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. ഈ വർഷം ഡിസംബർ ഏഴ് മുതൽ 23 വരെയുള്ള കാലയളവിൽ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട 136 റിപ്പോർട്ടുകളാണ് ലഭിച്ചത്. നഷ്ടപ്പെട്ട ആകെ തുക 185,500 ദിനാർ ആണ്. വിശ്വാസയോഗ്യമല്ലാത്ത കക്ഷികളുമായി ഏതെങ്കിലും ആവശ്യത്തിനായി ബാങ്കിംഗ്  ഇടപാടുകൾ നടത്തരുതെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. വ്യക്തമല്ലാത്ത അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ആയെന്ന് മനസിലായാൽ ഉടൻ ബാങ്കുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യണമെന്നും പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.

Related News