ജെ എൻ 1, ഭയംവേണ്ട, ജാഗ്രത മതി; കുവൈറ്റ് ആരോഗ്യമന്ത്രാലയം

  • 29/12/2023

  


കുവൈത്ത് സിറ്റി: കൊവിഡ് വകഭേദമായ ജെ എൻ 1 കുവൈത്തിൽ കണ്ടെത്തിയതായി ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ ജനിതക ഗവേഷണ സംഘങ്ങൾ നടത്തിയ പരിശോധനയിലാണ് ജെ എൻ 1 സ്ഥിരീകരിച്ചത്. അതേ സമയം രാജ്യത്തെ ആരോഗ്യ സ്ഥിതി സുസ്ഥിരമായ അവസ്ഥയിലാണെന്നും ആശങ്കയുണ്ടാക്കുന്നില്ലെന്നും മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. നിലവിലുള്ള പാറ്റേണുകളോ വേരിയന്റുകളോ നിരീക്ഷിക്കുന്നതിനായി ആരോഗ്യ മന്ത്രാലയത്തിന്റെ ജനിതക ഗവേഷണ സംഘങ്ങൾ പരിശോധനകൾ തുടരുന്നുണ്ടെന്ന് ആരോ​ഗ്യ മന്ത്രാലയ വക്താവ് അബ്‍ദുള്ള അൽ സനദ് പറഞ്ഞു. നിലവിൽ അസാധാരണമായ തീരുമാനങ്ങൾ ഒന്നും കൈക്കൊള്ളേണ്ട അവസ്ഥയില്ലെന്ന് അദ്ദേഹം പൗരന്മാർക്കും താമസക്കാർക്കും ഉറപ്പ് നൽകി.

Related News