ജഹ്‌റയിൽ ബ്യൂട്ടി സലൂണിൽ റെയ്ഡ്; അനധികൃത മെഡിക്കൽ പ്രവർത്തനങ്ങൾ കണ്ടെത്തി

  • 29/12/2023


കുവൈത്ത് സിറ്റി: ജഹ്‌റ മേഖലയിലെ ഒരു ബ്യൂട്ടി സലൂണിൽ ഡ്രഗ് ഇൻസ്പെക്ഷൻ വിഭാഗം നടത്തിയ റെയ്ഡിൽ അനധികൃത മെഡിക്കൽ പ്രവർത്തനങ്ങൾ കണ്ടെത്തി. ഹെൽത്ത് ലൈസൻസിംഗ് വകുപ്പ്, ആരോഗ്യ മന്ത്രാലയം, വാണിജ്യ മന്ത്രാലയം, മാൻപവർ അതോറിറ്റി എന്നിവയുടെ സഹകരണത്തോടെ നടത്തിയ പരിശോധനയിലാണ് നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി. 

മെഡിക്കൽ പ്രവർത്തനങ്ങളുടെ അനധികൃത പരിശീലനം, വിദഗ്ധരല്ലാത്തവർ മെഡിക്കൽ ഉപകരണങ്ങളുടെ ഉപയോഗിക്കുന്നത്, എക്സ്പയറി തീയതി അല്ലെങ്കിൽ നിർമ്മാതാവിന്റെ വിശദാംശങ്ങളെക്കുറിച്ച് യാതൊരു വിവരവുമില്ലാതെ ഉത്പന്നങ്ങളുടെ ഉപയോ​ഗം തുടങ്ങിയ നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. നിയമലംഘനങ്ങൾ കണ്ടെത്തിയ സാഹചര്യത്തിൽ സ്ഥാപനം അടച്ചുപൂട്ടാൻ മന്ത്രാലയം അതിവേഗ നടപടി സ്വീകരിച്ചു. നിയമലംഘകരെ ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തു. ബ്യൂട്ടി സലൂണുകളിലെ നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും മെഡിക്കൽ പ്രാക്ടീസുകളുടെ സമഗ്രത നിലനിർത്താനും കർശന പരിശോധന തുടരുമെന്നും അധികൃതർ അറിയിച്ചു.

Related News