അഹമ്മദിയിൽ സബ്സിഡിയുള്ള ഡീസൽ കടത്ത്; 14 പ്രവാസികൾ അറസ്റ്റിൽ

  • 21/01/2024


കുവൈത്ത് സിറ്റി: സബ്സിഡിയുള്ള ഡീസൽ കുറഞ്ഞ വിലയ്ക്ക് വിൽപ്പന നടത്തിയിരുന്ന 14 പേർ അറസ്റ്റിൽ. അൽ-അഹമ്മദി ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റും ക്യാപിറ്റൽ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റും നടത്തിയ പരിശോധനയിലാണ് ലൈസൻസ് ഇല്ലാതെ ഡീസൽ വിൽപ്പന നടത്തിയവർ കുടുങ്ങിയത്. ഇവരിൽ ഒരാൾ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചതായും കണ്ടെത്തിയിട്ടുണ്ട്. പിടിച്ചെടുത്ത ഡീസലും പ്രതികളെയും ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്യും.

Related News