മധ്യകാല അവധിക്കായി പ്രത്യേക സുരക്ഷാ പദ്ധതിക്കൊരുങ്ങി കുവൈറ്റ്

  • 22/01/2024

 


കുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രാലയം മധ്യവർഷ (വസന്തകാല) അവധിക്കായി പ്രത്യേക സുരക്ഷാ പദ്ധതി പ്രഖ്യാപിച്ചു, വിദ്യാഭ്യാസ മന്ത്രാലയം വിവിധ വിദ്യാഭ്യാസ തലങ്ങൾക്കായി നടത്തുന്ന അർദ്ധ വാർഷിക പരീക്ഷകൾ അവസാനിച്ചതോടെ അത് നടപ്പിലാക്കാനും തുടങ്ങിയിട്ടുണ്ട്. സ്പ്രിംഗ് ബ്രേക്കിനായുള്ള സുരക്ഷാ പദ്ധതിയിൽ രണ്ട് പ്രധാന രീതികളാണ് ഉൾക്കൊള്ളുന്നത്. ആദ്യത്തേത് അവബോധം വളർത്തലും രണ്ടാമത്തേത് ഫീൽഡ് പരിശോധനകളുമാണെന്ന് സെക്യൂരിറ്റി മീഡിയ ഡിപ്പാർട്ട്‌മെന്റിന്റെ പ്രസ് ഡിപ്പാർട്ട്‌മെന്റ് മേധാവി കേണൽ ഒത്മാൻ അൽ ഗരീബ് പറഞ്ഞു.

ആഭ്യന്തര മന്ത്രാലയത്തിന്റെ ആക്ടിംഗ് അണ്ടർസെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് സലേം അൽ നവാഫ് പദ്ധതി അവലോകനം ചെയ്യുകയും കഴിഞ്ഞയാഴ്ച ആദ്യം തന്നെ ഇത് അംഗീകരിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് ഫീൽഡിൽ നടപ്പിലാക്കി തുടങ്ങിയത്. ക്യാമ്പ് ഏരിയകൾ, ചാലറ്റുകൾ, ചില പിക്‌നിക് സൈറ്റുകൾ എന്നിവിടങ്ങളിൽ ബോധവൽക്കരണ ക്ലാസുകളും ഫീൽഡ് സന്ദർശനങ്ങളും നടത്തിയാണ് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ പദ്ധതി നടപ്പാക്കുന്നത്.

Related News