ജലീബ് അല്‍ ഷുവൈക്ക്, ഫർവാനിയ, ഫഹാഹീൽ എന്നിവിടങ്ങളിൽ സുരക്ഷാ പരിശോധന ശക്തം; നിരവധി പ്രവാസികൾ അറസ്റ്റിൽ

  • 22/01/2024

  


കുവൈത്ത് സിറ്റി: വിവിധ പ്രദേശങ്ങളിൽ രാവിലെയും വൈകുന്നേരവും നടത്തുന്ന സുരക്ഷാ ക്യാമ്പയിനുകള്‍ വര്‍ധിപ്പിച്ച് അധികൃതര്‍. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസിലെ കൺട്രോൾ ആൻഡ് കോർഡിനേഷൻ ഡിപ്പാർട്ട്‌മെന്റ്, ഫോളോ-അപ്പ് ഡിപ്പാർട്ട്‌മെന്റ്, സംയുക്ത കമ്മിറ്റി എന്നിവര്‍ ചേര്‍ന്ന് ജലീബ് അല്‍ ഷുവൈക്ക്, ഫർവാനിയ, ഫഹാഹീൽ എന്നിവിടങ്ങളില്‍ പരിശോധന നടത്തി. റെസിഡൻസി, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച 120 പ്രവാസികളാണ് അറസ്റ്റിലായത്. കസ്റ്റഡിയിലെടുത്തവരിൽ ഗാർഹിക സേവനങ്ങൾ നൽകുന്ന വ്യാജ ഓഫീസുമായി ഇടപ്പെട്ടവരും ഉള്‍പ്പെടുന്നുണ്ട്. ഡെയ്‍ലി വർക്കില്‍ ഏര്‍പ്പെട്ടിരുന്ന മൂന്ന് പേരും പിടിയിലായിട്ടുണ്ട്. അറസ്റ്റിലാവര്‍ക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫര്‍ ചെയ്തു.

Related News