കുവൈത്ത് വിമാനത്താവളത്തിലെ അടിപിടി; അന്വേഷണം ആരംഭിച്ചു

  • 22/01/2024


കുവൈത്ത് സിറ്റി: കുവൈത്ത് വിമാനത്താവളത്തിൽ നടന്ന അടിപിടിയുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചു. സോഷ്യൽ മീഡിയയിൽ വിമാനത്താവളത്തിലെ അടിപിടിയുടെ വീഡിയോ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചത്. അടിപിടിയുടെ സമയത്ത് സുരക്ഷാ അധികൃതരുടെ സാന്നിധ്യവുമുണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആവശ്യമായ എല്ലാ അച്ചടക്ക നടപടികളും സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയ അധികൃതർ അറിയിച്ചു.

Related News