കുവൈത്തിൽ ഉപഭോക്തൃ വില സൂചികയിൽ 3.37 ശതമാനത്തിന്‍റെ വാര്‍ഷിക വര്‍ധനവ്

  • 22/01/2024

 


കുവൈത്ത് സിറ്റി: രാജ്യത്തെ പൊതു ഉപഭോക്തൃ വില സൂചികയിൽ 3.37 ശതമാനത്തിന്‍റെ വാര്‍ഷിക വര്‍ധനവ് രേഖപ്പെടുത്തിയതായി കണക്കുകള്‍. 2023 ഡിസംബറിലെ കണക്കാണിത്. എല്ലാ പന്ത്രണ്ട് സൂചിക ഗ്രൂപ്പുകളിലും 0.30 ശതമാനം പ്രതിമാസ വര്‍ധനവ് വന്നുവെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. സെൻട്രൽ അഡ്മിനിസ്ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്‍റെ കണക്കുപ്രകാരം പണപ്പെരുപ്പ നിരക്ക് 2022 ഡിസംബറിലെ 127.6 പോയിന്‍റുമായി താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞ മാസം 131.9 പോയിന്‍റിലെത്തി.

വസ്ത്രങ്ങളുടെയും പാദരക്ഷകളുടെയും വിഭാഗത്തിൽ 6.72 ശതമാനം എന്ന നിലയിൽ ഏറ്റവും ഉയർന്ന വർധനവ് വന്നിട്ടുണ്ട്. കൂടാതെ, ഭക്ഷണ പാനീയ ഗ്രൂപ്പിലെ വിലകൾ 4.74 ശതമാനം വർധിച്ചു. അതേസമയം, സിഗരറ്റും പുകയില ഗ്രൂപ്പിലുമാണ് ഏറ്റവും കുറഞ്ഞ വാർഷിക വർധനവ് രേഖപ്പെടുത്തിയത്, 0.22 ശതമാനം. പ്രതിമാസ കണക്കിൽ കുവൈറ്റിത്തിന്‍റെ പണപ്പെരുപ്പ നിരക്ക് 0.30 ശതമാനം വർധിച്ചു. ആരോഗ്യ ഗ്രൂപ്പിൽ 0.92 ശതമാനവും ഹോട്ടൽ ഗ്രൂപ്പുകളിൽ 0.91 ശതമാനവും വർധനവുണ്ടായി.

Related News