വൻ തോതില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്ത് കുവൈത്ത് കസ്റ്റംസ്

  • 22/01/2024


കുവൈത്ത് സിറ്റി: വൻ തോതില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്ത് കുവൈത്ത് കസ്റ്റംസ്. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി ഏകദേശം 260,000 ബാഗുകൾ നിരോധിത പുകയില ഉത്പന്നങ്ങളാണ് ഷുവൈഖ് തുറമുഖത്ത് കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. ഒരു ഗൾഫ് രാജ്യത്ത് നിന്ന് എത്തിച്ച ശൂന്യമായ ഡീസൽ ടാങ്കിലും തടി ഫർണിച്ചർ പാനലുകളിലും ഇവ ഒളിപ്പിച്ചിരുന്നത്. നിരോധിത വസ്തുക്കൾ കടത്താൻ ശ്രമിക്കുന്നവരിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കുന്നതിൽ കസ്റ്റംസ് ഓഫീസർമാര്‍ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്ന് കസ്റ്റംസ് തുറമുഖകാര്യ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഒസാമ അൽ ഷാമി പറഞ്ഞു.

Related News