വൻ തോതിൽ മരുന്നുകളും, മാംസവും; ഹവല്ലിയിൽ വെയർഹൗസ് അടപ്പിച്ചു

  • 22/01/2024


കുവൈത്ത് സിറ്റി: നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഹവല്ലിയിലെ ഒരു വെയർഹൗസ് അടപ്പിച്ച് വാണിജ്യ-വ്യവസായ മന്ത്രാലയത്തിലെ വാണിജ്യ നിയന്ത്രണ വകുപ്പിലെ ഇൻസ്പെക്ടർമാർ. വൃത്തിഹീനമായ രീതിയിൽ സൂക്ഷിച്ചിരുന്ന വലിയ അളവിലുള്ള മാംസം, ചിക്കൻ, ഭക്ഷ്യവസ്തുക്കൾ എന്നിവ ഇവിടെ നിന്ന് കണ്ടെത്തി. നിർമ്മാണ രാജ്യത്തെ കുറിച്ച് വിവരങ്ങൾ രേഖപ്പെടുത്തിയിട്ടില്ലാത്ത ഉത്പന്നങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. വെയർഹൗസിൽ നടത്തിയ മിന്നൽ പരിശോധനയിൽ ചികിത്സാ മരുന്നുകളും പോഷക സപ്ലിമെന്റുകളും ഉൾപ്പെടെ ആരോഗ്യ ആവശ്യങ്ങൾക്കുള്ള വിവിധ മരുന്നുകളുടെ 2000-ത്തോളം സ്ട്രിപ്പുകളും കണ്ടെത്തി. വൃത്തിഹീനമായ സാഹചര്യത്തിലാണ് മരുന്നുകളും സൂക്ഷിച്ചിരുന്നത്.

Related News