പ്രോജക്ട് സൈറ്റില്‍ മണൽ ഇടിഞ്ഞ് പ്രവാസി തൊഴിലാളിക്ക് ദാരുണാന്ത്യം

  • 23/01/2024



കുവൈത്ത് സിറ്റി: അൽ സൂർ റോഡിൽ നടക്കുന്ന പ്രോജക്ടുകളില്‍ മണല്‍ വീണ് അപകടം. ഇടുങ്ങിയ സ്ഥലത്തേക്ക് മണല്‍ വീണുണ്ടായ അപകടത്തില്‍ രണ്ട് തൊഴിലാളികളാണ് കുടുങ്ങിയത്. ഞായറാഴ്ച ഉച്ച കഴിഞ്ഞായിരുന്നു സംഭവം. അൽ-സൂർ, സെർച്ച് ആൻഡ് റെസ്ക്യൂ സെന്ററുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഉടൻ രക്ഷാപ്രവര്‍ത്തനം നടത്തി. ഹൈടെക് റെസ്ക്യൂ ഉപകരണങ്ങള്‍ ഉപയോഗിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം. അപകടത്തിൽ ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു.

Related News