ശൈത്യകാലത്തെ ഏറ്റവും തണുപ്പുള്ള ദിവസങ്ങളിലേക്ക് കടന്ന് കുവൈത്ത്

  • 23/01/2024



കുവൈത്ത് സിറ്റി: അൽ അസറാഖ് സീസൺ കുവൈത്ത് ഇന്ന് ആരംഭിക്കുമെന്നും എട്ട് ദിവസത്തേക്ക് തുടരുമെന്നും അൽ അജ്‍രി സയന്റിഫിക് സെന്റർ അറിയിച്ചു. ശൈത്യകാലത്തെ ഏറ്റവും തണുപ്പുള്ള ദിവസങ്ങളാണിത്. പ്രത്യേകിച്ച് തുറന്നതും മരുഭൂമിയും ഉള്ള പ്രദേശങ്ങളിൽ കടുത്ത തണുപ്പ് അനുഭവപ്പെടും. കാർപ് സീസണെ രണ്ട് നക്ഷത്രങ്ങളായാണ് തിരിച്ചിരിക്കുന്നത് (അൽ-നയിം), (അൽ-ബലാദ). അൽ ബലാദ നക്ഷത്രം അടുത്ത ഞായറാഴ്ച ആരംഭിച്ച് 13 ദിവസം നീണ്ടുനിൽക്കും. ആ സമയത്തെ കാലാവസ്ഥ തണുത്തതും ഈർപ്പമുള്ളതുമാണ്. പിന്നീട് തണുപ്പ് ക്രമേണ കുറഞ്ഞു തുടങ്ങുമെന്നും കാലാവസ്ഥ വിദ​ഗ്ധർ അറിയിച്ചു. ശബാത്ത് സീസണിന്റെ അവസാനത്തോടെ അതിശൈത്യം അവസാനിക്കും. താപനിലയിലെ ക്രമാനുഗതമായ വർധന സ്കോർപിയൻസ് സീസണിൽ ആരംഭിക്കുമെന്നും കാലാവസ്ഥ സെന്റർ അറിയിച്ചു.

Related News