തെറ്റായ രോഗനിർണയം ; 8,800 ദിനാർ സ്വകാര്യ ആശുപത്രി നൽകണമെന്ന് വിധി

  • 23/01/2024




കുവൈത്ത് സിറ്റി: തെറ്റായ മെഡിക്കൽ രോഗനിർണയം നടത്തിയതിന് രോഗിക്ക് നഷ്ടപരിഹാരം നൽകണമെന്ന് സിവിൽ കോടതി വിധി. രോഗനിർണയത്തിലെ പിഴവും അറ്റോർണി ഫീസുമായി 8,800 ദിനാർ സ്വകാര്യ ആശുപത്രി നൽകണമെന്നാണ് വിധിയിൽ പറയുന്നത്. ഒരു കുവൈത്തി പൗരയ്ക്ക് അനുകൂലമായാണ് വിധി വന്നിട്ടുള്ളത്.  ആശുപത്രി ഡോക്ടർമാർക്ക് രോ​ഗിയുടെ അവസ്ഥ ശരിയായി നിർണയിക്കാൻ സാധിക്കാതെ പോവുകയായിരുന്നു. 

അഭിഭാഷകനായ ഡോ. ഫവാസ് അൽ ഖത്തീബ് ആണ് വാദിക്ക് വേണ്ടി ഹാജരായത്. രോ​ഗ നിർണയത്തിൽ വീഴ്ച വന്നോയെന്ന് പരിശോധിക്കുന്നതിനായി അപ്പീൽ കോടതി കുവൈത്ത് യൂണിവേഴ്സിറ്റിയിലെ മെഡിസിൻ ഫാക്കൽറ്റിയിൽ നിന്നുള്ള പ്രൊഫസർമാരുടെ ത്രികക്ഷി കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. ഈ കമ്മിറ്റിയുടെ നി​ഗമനങ്ങളുടെ കൂടെ പശ്ചാത്തലത്തിലാണ് വിധി വന്നിട്ടുള്ളത്. രോഗനിർണയത്തിൽ ഉൾപ്പെടുത്തേണ്ട വിശദാംശങ്ങൾ ഡോക്ടർ പരാമർശിച്ചില്ലെന്നും വിധിയിൽ പറയുന്നുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ വാട്സാപ്പ് ഗ്രൂപ്പ് / ചാനലിൽ ജോയിൻ ചെയ്യാം 👇


Related News