23 വർഷമായി അറ്റകുറ്റപ്പണികൾ ഒന്നും നടത്താതെ അബ്ദലി റോഡ്

  • 23/01/2024



കുവൈത്ത് സിറ്റി: രാജ്യത്തെ പല റോഡുകളുടെയും അറ്റകുറ്റപ്പണികൾ ദീർഘകാലമായി നടത്തിയിട്ടില്ലെന്ന് വെളിപ്പെടുത്തി പൊതുമരാമത്ത് മന്ത്രാലയത്തിലെ വൃത്തങ്ങൾ. ഹൈവേകളോ ആന്തരിക റോഡുകളോ ആകട്ടെ, അറ്റകുറ്റപ്പണികൾ നടത്തുന്നതിൽ കാലതാമസം നേരിട്ടതായാണ് വൃത്തങ്ങൾ പറഞ്ഞത്. അബ്ദാലി റോഡിൽ കഴിഞ്ഞ 23 വർഷമായി അറ്റകുറ്റപ്പണികൾ ഒന്നും നടത്തിയിട്ടില്ല. വിവിധ പ്രദേശങ്ങളിലെ ഹൈവേകളുടെ ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്താൻ റോഡ്‌സ് ആൻഡ് ലാൻഡ് ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി തീരുമാനിച്ചിട്ടുണ്ട്.

അറ്റകുറ്റപ്പണി ടെൻഡറുകൾക്കായുള്ള വിവിധ നടപടിക്രമങ്ങൾ പൂർത്തിയാകുന്നതിനായി മന്ത്രാലയം കാത്തിരിക്കുകയാണ്. അതിന് ശേഷം ഹൈവേ അറ്റകുറ്റപ്പണികൾ ആരംഭിക്കാൻ കഴിയും. റോഡ് അറ്റകുറ്റപ്പണികൾക്ക് നേരിട്ട് കരാർ നൽകുന്നത് അറ്റകുറ്റപ്പണികൾ വേഗത്തിലാക്കുമെന്നും വൃത്തങ്ങൾ പറഞ്ഞു. അബ്ദാലി റോഡിന്റെ അറ്റകുറ്റപണി കൂടാതെ കെയ്‌റോ റോഡിന്റെ വികസനം പോലുള്ള മറ്റ് പദ്ധതികളും ഉടൻ നടപ്പാക്കുമെന്നും പൊതുമരാമത്ത് മന്ത്രാലയ വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

Related News