വിദ്യാഭ്യാസ മേഖലയിൽ കുവൈത്തുമായുള്ള ദൃഡപങ്കാളിത്തം തേടി ഇന്ത്യ

  • 15/02/2024



കുവൈത്ത് സിറ്റി: ഇന്ത്യൻ ഉന്നതവിദ്യാഭ്യാസ മേഖലയുടെ പുരോഗതിയും ഭാവി സാധ്യതകളും പ്രദർശിപ്പിക്കുകയും കുവൈത്തും ഇന്ത്യയും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനുള്ള സാധ്യതകൾ വിലയിരുത്തിയും സെമിനാർ. 'ഇന്ത്യയുടെ ഉന്നത വിദ്യാഭ്യാസ ലാൻഡ്‌സ്‌കേപ്പ്' എന്ന വിഷയത്തിൽ എംബസി ബുധനാഴ്ചയാണ് സെമിനാർ സംഘടിപ്പിച്ചത്. കുവൈത്തിൽ ഇന്ത്യൻ സർവ്വകലാശാലകളുടെ ക്യാമ്പസുകൾ സ്ഥാപിക്കുന്നതിനുള്ള സാധ്യതകൾ, ഇന്ത്യൻ സർവ്വകലാശാലകളിൽ കുവൈത്ത് വിദ്യാർത്ഥികളുടെ പ്രവേശനം, കുവൈത്ത് സർവ്വകലാശാലകളിൽ ഇന്ത്യൻ വിദ്യാർത്ഥികളുടെ പ്രവേശനം, ഫാക്കൽറ്റി അംഗങ്ങളുടെ റിക്രൂട്ട്മെൻ്റ്, ഇരു രാജ്യങ്ങളിലെയും സർവ്വകലാശാലകൾ തമ്മിലുള്ള കൈമാറ്റ പരിപാടികൾ എന്നിവയും സെമിനാർ ചർച്ച ചെയ്തു.

സെമിനാറിൽ അൽ റയാൻ ഹോൾഡിംഗ് കോ സിഇഒ ലാന ഒത്മാൻ അൽ അയ്യാർ മുഖ്യാതിഥിയും കുവൈത്തിലെ യൂണിയൻ ഓഫ് പ്രൈവറ്റ് സ്‌കൂൾ ചെയർപേഴ്‌സൺ നൂറ അൽ ഗാനിം വിശിഷ്ടാതിഥിയും ആയി പങ്കെടുത്തു. ഇന്ത്യൻ അംബാസഡർ ഡോ ആദർശ് സ്വൈക, ക്യുഎസ് വേൾഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗിലെ എക്‌സിക്യൂട്ടീവ് ഡയറക്‌ടറും "ഇന്ത്യാസ് നോളജ് സുപ്രിമസി: ദി ന്യൂ ഡോൺ" എന്ന പുസ്തകത്തിൻ്റെ രചയിതാവുമായ ഡോ. അശ്വിൻ ഫെർണാണ്ടസ്, പൂനെയിലെ സിംബയോസിസ് ഇൻ്റർനാഷണൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. രാമകൃഷ്ണ രാമൻ എന്നിവർ സെമിനാറിൽ പങ്കെടുത്തു.

Related News