കുവൈത്തിലെ പ്രവാസി തൊഴിലാളികളുടെ എണ്ണത്തിൽ ഇന്ത്യ തന്നെ മുന്നിൽ

  • 16/02/2024


കുവൈത്ത് സിറ്റി: ഈ വർഷത്തെ ആദ്യ ഒമ്പത് മാസങ്ങളിൽ ഏകദേശം 107,000 പൗരന്മാരും വിദേശികളും കുവൈത്ത് തൊഴിൽ വിപണിയിൽ പ്രവേശിച്ചതായി കണക്കുകൾ. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ബ്യൂറോ ആണ് കണക്കുകൾ പുറത്ത് വിട്ടത്. രാജ്യത്തെ മൊത്തം തൊഴിലാളികളുടെ എണ്ണം കഴിഞ്ഞ വർഷം സെപ്റ്റംബർ അവസാനത്തോടെ ഏകദേശം 2.897 മില്യൺ പൗരന്മാരും പ്രവാസികളുമായി. 2022 ഡിസംബർ അവസാനത്തെ 2.79 മില്യണുമായി താരതമ്യപ്പെടുത്തുമ്പോൾ 3.8 ശതമാനം വർധനവ് ആണ് വന്നിട്ടുള്ളത്.

രാജ്യത്തെ മൊത്തം തൊഴിൽ ശക്തി, 2023 സെപ്തംബർ അവസാനത്തോടെ സ്വകാര്യ, സർക്കാർ മേഖലകളിലായി 2.44 മില്യൺ പ്രവാസികൾ ഉൾപ്പെടുന്നു. 2022 ഡിസംബർ അവസാനത്തെ 2.34 മില്യണുമായി താരതമ്യം ചെയ്യുമ്പോൾ 4.2 ശതമാനം വർധനയുണ്ടായി. ഇന്ത്യക്കാർ തന്നെയാണ് തൊഴിലാളികളുടെ എണ്ണത്തിൽ മുന്നിലുള്ളത്. ജനുവരി മുതൽ സെപ്തംബർ വരെ മാത്രം 44,900 പേരുടെ വർധനയുണ്ടായി. സെപ്റ്റംബർ അവസാനം വരെയുള്ള കണക്കുകൾ നോക്കുമ്പോൾ ആകെ 879,500 ഇന്ത്യക്കാരാണ് കുവൈത്തിൽ ജോലി ചെയ്യുന്നത്. 2022 ഡിസംബർ അവസാനം ഇത് 834,670 ആയിരുന്നു.

Related News