ഹവല്ലിയിൽ പൊതുനിരത്തിൽ തര്‍ക്കവും അടിപിടിയും; വീഡിയോ പ്രചരിച്ചു, പ്രവാസികള്‍ അറസ്റ്റിൽ

  • 16/02/2024


കുവൈത്ത് സിറ്റി: പൊതുനിരത്തിൽ തര്‍ക്കവും അടിപിടിയുമുണ്ടാക്കിയ രണ്ട് പ്രവാസികളെ ഹവല്ലി സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. വ്യക്തികൾ പരസ്പരം പ്രഹരിക്കുന്നതിന്‍റെയും വാക്കേറ്റത്തില്‍ ഏര്‍പ്പെടുന്നതിന്‍റെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഒരു ടാക്സി ഡ്രൈവറും ഫോർ വീലർ ഓടിക്കുന്ന മറ്റൊരു വ്യക്തിയും തമ്മിലാണ് പൊതുവഴിയിൽ തർക്കമുണ്ടായതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി വൃത്തങ്ങള്‍ വിശദീകരിച്ചു.

Related News