കുവൈത്ത് ഏവിയേഷൻ സർവീസസ് കമ്പനിയിൽ 300,000 ദിനാർ തട്ടിയ പ്രവാസി അറസ്റ്റിൽ

  • 16/02/2024



കുവൈത്ത് സിറ്റി: കുവൈത്ത് ഏവിയേഷൻ സർവീസസ് കമ്പനിയിൽ നിന്ന് 300,000 ദിനാർ തട്ടിയെടുത്ത കേസിൽ ഈജിപ്ഷ്യൻ പൗരനായ പ്രവാസിയെ ക്രിമിനൽ സെക്യൂരിറ്റി വിഭാഗം പിടികൂടി. പണത്തട്ടിപ്പ് കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള വകുപ്പും ഇൻ്റർപോളും ഉൾപ്പെടുന്ന ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ്റെ ശ്രമഫലമായാണ് പ്രതി അറസ്റ്റിലായത്. പബ്ലിക് ഫണ്ട് പ്രോസിക്യൂഷൻ്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ വ്യാജരേഖ ചമച്ചതിനും രേഖകൾ തിരുത്തിയതിനും പ്രതിയെ പിടികൂടുന്നതിനായി പ്രത്യേക സംഘത്തെ നിയോ​ഗിച്ചത്. 

ഈ സംഘം യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ അതോറിറ്റികളുമായും കോൺസുലേറ്റുമായും സഹകരിച്ച് പ്രതിയുടെ സ്വന്തം രാജ്യത്തേക്ക് രക്ഷപ്പെടുന്നതിന് മുമ്പ് അറസ്റ്റ് ഉറപ്പാക്കുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിനും നിയമനടപടികൾക്കുമായി ഇയാളെ കുവൈത്തിലേക്ക് കൈമാറിയെന്നാണ് റിപ്പോർട്ടുകൾ.

Related News