പരിസ്ഥിതി നിയമലംഘനങ്ങൾ; കുവൈത്തിൽനിന്ന് 28 പേരെ നാടുകടത്തിയതായി കണക്കുകൾ

  • 16/02/2024



കുവൈത്ത് സിറ്റി: കഴിഞ്ഞ വർഷം 130 പേരെ പ്രോസിക്യൂട്ട് ചെയ്തുവെന്നും 28 പേർ പാരിസ്ഥിതിക നിയമ ലംഘനങ്ങൾ കാരണം നാടുകടത്തപ്പെട്ടുവെന്നും ആഭ്യന്തര മന്ത്രാലയത്തിലെ എൻവയോൺമെൻ്റൽ പോലീസ് ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ ഡോ. ഹുസൈൻ അൽ അജ്മി അറിയിച്ചു. എൻവയോൺമെൻ്റൽ പൊലീസുമായി സഹകരിച്ച് ജനറൽ അതോറിറ്റി ഫോർ അഗ്രികൾച്ചർ ആൻഡ് ഫിഷറീസ് സംഘടിപ്പിച്ച "പരിസ്ഥിതി നിയമങ്ങളാൽ പ്രകൃതിദത്ത കരുതൽ സംരക്ഷണം" എന്ന പരിശീലന സെഷനിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. 

കേണൽ സൗദ് അൽ ഒറ്റൈബിയുടെ നേതൃത്വത്തിലുള്ള കോഴ്‌സ്, റിസർവ് തൊഴിലാളികൾക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും ആവശ്യമായ നിയമപരമായ അറിവുകളും പ്രകൃതി സംരക്ഷണത്തിനുള്ളിൽ കുറ്റവാളികളെ കൈകാര്യം ചെയ്യുന്നതിനുള്ള മാർ​ഗങ്ങളും അടക്കം പരിശീലിപ്പിക്കുന്നതായിരുന്നു. പ്രകൃതിയും ആവാസ വ്യവസ്ഥകളും സംരക്ഷിക്കുന്നതിനുള്ള എൻവയോൺമെൻ്റൽ പോലീസിൻ്റെ ശ്രമങ്ങളെ അഭിനന്ദിക്കുകയും പൗരന്മാർക്കും പ്രവാസികൾക്കും ഇടയിൽ പരിസ്ഥിതി അവബോധം വർധിപ്പിക്കാനും അതോറിറ്റിയുടെ ആക്ടിംഗ് ഡയറക്ടർ ജനറൽ നാസർ താഖി ആഹ്വാനം ചെയ്യുകയും ചെയ്തു.

Related News